കോട്ടയം: മാധ്യമസ്ഥാപനങ്ങളിലെ പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെ പെന്ഷന് 10,000 രൂപയാക്കണമെന്ന് നോണ്‍ ജേണലിസ്റ്റ് പെന്‍ഷനേഴ്സ് യൂണിയന് (എന്‍ജെപിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മന്ത്രി മോന്‍സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ്സൺമാത്യു, സീനിയര്‍ ജേണലിസ്റ്റ്സ് യൂണിയന് പ്രസിഡന്റ് എസ്.ആര്. ശക്തിധരന് എന്നിവര്‍ പ്രസംഗിച്ചു.
ആശ്രിത പെന്‍ഷനില്‍ നിലനില്‍ക്കുന്ന അപാകത പരിഹരിക്കേണ്ടതാണെന്ന് 2018ലും 2026ലും മുഖ്യമന്ത്രി ചെയര്‍മാനായുള്ള പെന്ഷന് മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. പെന്ഷന് മാനേജിംഗ് കമ്മിറ്റി അടിയന്തരമായി പുനഃസംഘടിപ്പിച്ച് പത്രപ്രവര്‍ത്തകേതര പെന്ഷന് പദ്ധതിയില്‍ നിലനില്‍ക്കുന്ന അപാകതകള്‍ എത്രയും വേഗം പരിഹരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: ജയിംസുകുട്ടി ജേക്കബ്- പ്രസിഡന്റ്, പി. സുധാകരന്- വര്‍ക്കിംഗ് പ്രസിഡന്റ്, പി.എം. ഗോപി, സി. മോഹനന്, കെ.എസ്. രാധാകൃഷ്ണന്, കെ. പ്രേമരാജന്‍-വൈസ് പ്രസിഡന്റുമാര്‍, വി. ബാലഗോപാലന്-ജനറല്‍ സെക്രട്ടറി, എം.കെ. സുരേഷ്, എം.കെ. കമലന്, സി.ഇ. മോഹനന്, എം. അഷ്റഫ്-സെക്രട്ടറിമാര്‍, ടി.യു. മാത്യു (ട്രഷറര്‍).